News & Event

  • home
  • News & Events
24-09-2018

സംഗമം പലിശരഹിത അയല്‍കൂട്ടായ്മയുടെ ജില്ലാ സംഗമം മുഴപ്പിലങ്ങാടി

സംഗമം പലിശരഹിത അയല്‍കൂട്ടായ്മയുടെ ജില്ലാ സംഗമം മുഴപ്പിലങ്ങാടി ബീച്ചില്‍ 30-ന്

കണ്ണൂര്‍ (എടക്കാട്): സ്തീ ശാക്തീകരണ പ്രവര്‍ത്തനങ്ങളും പലിശരഹിത വായ്പ പദ്ധതികളും നടത്തിക്കൊണ്ടിരിക്കുന്ന സംഗമം പലിശരഹിത അയല്‍ക്കൂട്ടായ്മയുടെ സംസ്ഥാന തല പ്രചാരണ കാമ്പയിന്റെ കണ്ണൂര്‍ ജില്ലാ സമാപന സംഗമം സെപ്റ്റംബര്‍ 30 ഞായറാഴ്ച രാവിലെ 9.30 മുതല്‍ മുഴപ്പിലങ്ങാട് ബീച്ചില്‍ നടക്കുന്നു.

രാഷ്ടീയ സാമൂഹിക സാംസ്‌കാരിക പ്രമുഖര്‍ സംഗമത്തില്‍ പങ്കെടുക്കും. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന അയ്യായിരത്തോളം വരുന്ന അയല്‍കൂട്ടം അംഗങ്ങളുടെ വിവിധ തരം കലാകായിക മത്സരങ്ങള്‍, വിപണ മേള, കരകൗശല പ്രദര്‍ശനങ്ങള്‍ തുടങ്ങിയ പരിപാടികള്‍ സംഗമത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്.