ഇന്‍ഫാക് കമ്മ്യൂണിറ്റി ലീഡര്‍ഷിപ്പ് പ്രോഗ്രാമിനു തുടക്കമായി

പ്രാദേശിക എന്‍.ജി.ഒകളുടെ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വനിതകള്‍ക്കായി ഇന്‍ഫാക് നടപ്പിലാക്കുന്ന കമ്മ്യൂണിറ്റി ലീഡര്‍ഷിപ്പ് പ്രോഗ്രാമിനു 31-05-2026 നു തുടക്കമായി. ഒരു വര്‍ഷം നീണ്ടു നിൽക്കുന്ന ഡിപ്ലോമ ഇന്‍ കമ്മ്യൂണിറ്റി ലീഡര്‍ഷിപ്പ് & മൈക്രോ ഫിനാന്‍സ് മാനേജ്‌മെന്റ് എന്ന കോഴ്‌സ് ഹൈബ്രിഡ് മോഡില്‍ ആണ് നടപ്പിലാക്കുന്നത്. 50 വനിതകള്‍ക്കാണ് അവസരം. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്‍ഫാക് ചെയര്‍മാന്‍ ഡോ മുഹമ്മദ് പാലത്ത് നിര്‍വ്വഹിച്ചു ഇന്‍ഫാക് ജനറല്‍ സെക്രട്ടറി കെ.കെ ഷാനവാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇന്‍ഫാക് വൈസ് […]
ഇൻഫാക് കമ്യുണിറ്റി ലീഡർഷിപ് പ്രോഗ്രാം റസിഡൻഷ്യൽ ക്യാമ്പ് സംഘടിപ്പിച്ചു.
ഇൻഫാക് കമ്മ്യൂണിറ്റി ലീഡർഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായ റസിഡൻഷ്യൽ ക്യാമ്പ് സംഘടിപ്പിച്ചു . 2026 ജൂൺ 27-28 തീയ്യാതികളിലായി കോഴിക്കോട് ഫാറോഖ് ഐ റൈസ് ട്രെയിനിങ് സെന്ററിൽ സംഘടിപ്പിച്ച ക്യാമ്പ് പീപ്പിൾസ് ഫൗണ്ടേഷൻ സെക്രട്ടറി ഉമർ ആലത്തൂർ ഉദ്ഘാടനം ചെയ്തു. ഇൻഫാകിൽ അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്ന സൊസൈറ്റികളുടെ ശാക്തീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇൻഫാക് വനിതകൾക്കായി നടപ്പിലാക്കുന്ന പദ്ധതിയാണ് ഇൻഫാക് കമ്മ്യൂണിറ്റ് ലീഡർഷിപ്പ് പ്രോഗ്രാം. ജമാ അത്തെ ഇസ്ലാമി അസിസ്റ്റൻ്റ് അമീർ എം.കെ മുഹമ്മദലി, ഇൻഫാക് ജനറൽ സെക്രട്ടറി ഷനാവസ് […]