ഇന്‍ഫാക് കമ്മ്യൂണിറ്റി ലീഡര്‍ഷിപ്പ് പ്രോഗ്രാമിനു തുടക്കമായി

പ്രാദേശിക എന്‍.ജി.ഒകളുടെ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വനിതകള്‍ക്കായി ഇന്‍ഫാക് നടപ്പിലാക്കുന്ന കമ്മ്യൂണിറ്റി ലീഡര്‍ഷിപ്പ് പ്രോഗ്രാമിനു 31-05-2026 നു തുടക്കമായി. ഒരു വര്‍ഷം നീണ്ടു നിൽക്കുന്ന ഡിപ്ലോമ ഇന്‍ കമ്മ്യൂണിറ്റി ലീഡര്‍ഷിപ്പ് & മൈക്രോ ഫിനാന്‍സ് മാനേജ്‌മെന്റ് എന്ന കോഴ്‌സ് ഹൈബ്രിഡ് മോഡില്‍ ആണ് നടപ്പിലാക്കുന്നത്. 50 വനിതകള്‍ക്കാണ് അവസരം.

                                             പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്‍ഫാക് ചെയര്‍മാന്‍ ഡോ മുഹമ്മദ് പാലത്ത് നിര്‍വ്വഹിച്ചു ഇന്‍ഫാക് ജനറല്‍ സെക്രട്ടറി കെ.കെ ഷാനവാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇന്‍ഫാക് വൈസ് ചെയര്‍മാനും കമ്മ്യൂണിറ്റി ലീഡര്‍ഷിപ്പ് കോഴ്‌സ് ഡയര്‍കറ്റര്‍ സി.പി ഹബീബ് റഹ്മാന്‍ കോഴ്‌സിന്റെ ഓറിയന്റേഷന്‍ നടത്തി ഇന്‍ഫാക് സെക്രട്ടറിയും കോഴ്‌സ് അസിസ്റ്റന്റ് ഡയറകറ്ററുമായ കെ.ടി നസീമ ടീച്ചര്‍ സമാപനം നടത്തി കോഴ്‌സ് കോര്‍ഡിനേറ്റര്‍ വി.സബീര്‍ സ്വാഗതം പറഞ്ഞു.

                                              ഓണ്‍ലൈന്‍ ക്ലാസ്സുകള്‍, അസൈന്മെന്റുകള്‍, ഫീല്‍ഡ് വിസിറ്റ്, ഇന്റണ്‍ഷിപ്പ്, പ്രൊജക്റ്റ് വര്‍ക്കുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് കോഴ്‌സ്. ഒരു വര്‍ഷം കൊണ്ട് പ്രാദേശിക എന്‍.ജി.ഒകളുടെ നേതൃ നിരയിലേക്ക് വരുന്നതിനായി വനിതകളെ പ്രാപ്തരാക്കുക എന്നതാണ് കോഴ്‌സിന്റെ മുഖ്യ ലക്ഷ്യം.

Latest Updates