
ഇൻഫാക് സസ്റ്റൈനബിൾ ഡെവലപ്മെൻ്റ് സൊസൈറ്റി കമ്മ്യൂണിറ്റി ലീഡർഷിപ്പ് പ്രോഗ്രാം അംഗങ്ങൾക്കായി ഓഫ്ലൈൻ ശില്പശാല സംഘടിപ്പിച്ചു. വിവിധ സൊസൈറ്റികളിൽ നിന്നായി 35- അംഗങ്ങൾ പങ്കെടുത്തു. ദൈനംദിന പ്രൊഫഷണൽ ജോലികൾ എളുപ്പമാക്കുന്നതിനും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമുള്ള വിവിധ ആധുനിക ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ടൂളുകൾ ഈ ശില്പശാലയിലൂടെ പഠിതാക്കൾക്ക് പരിചയപ്പെടുത്തി നൽകി.