
ഇൻഫാക് കമ്മ്യൂണിറ്റി ലീഡർഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായ റസിഡൻഷ്യൽ ക്യാമ്പ് സംഘടിപ്പിച്ചു . 2026 ജൂൺ 27-28 തീയ്യാതികളിലായി കോഴിക്കോട് ഫാറോഖ് ഐ റൈസ് ട്രെയിനിങ് സെന്ററിൽ സംഘടിപ്പിച്ച ക്യാമ്പ് പീപ്പിൾസ് ഫൗണ്ടേഷൻ സെക്രട്ടറി ഉമർ ആലത്തൂർ ഉദ്ഘാടനം ചെയ്തു. ഇൻഫാകിൽ അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്ന സൊസൈറ്റികളുടെ ശാക്തീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇൻഫാക് വനിതകൾക്കായി നടപ്പിലാക്കുന്ന പദ്ധതിയാണ് ഇൻഫാക് കമ്മ്യൂണിറ്റ് ലീഡർഷിപ്പ് പ്രോഗ്രാം. ജമാ അത്തെ ഇസ്ലാമി അസിസ്റ്റൻ്റ് അമീർ എം.കെ മുഹമ്മദലി, ഇൻഫാക് ജനറൽ സെക്രട്ടറി ഷനാവസ് കെ.കെ, ഇൻഫാക് സെക്രട്ടറി അഷ്ഫാക് കെ.എം എന്നിവർ ക്യാമ്പ് അംഗങ്ങളുമായി സംവദിച്ചു. ഇൻഫാക് വൈസ് ചെയർമാൻ ഹബീബ് റഹ്മാൻ സി.പി , കില തിമാറ്റിക് എക്സ്പേർട്ട് അംന ഫയീസ എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകി. ഇൻഫാക് കോർഡിനേറ്റർമാരായ നാസർ പാലത്ത്, സബീർ.വി, മാജിദ് കെ.പി എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി. വിവിധ സൊസൈറ്റി പ്രതിനിധികളായി 46 വനിതകൾ പങ്കെടുത്തു.